തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (56) വാഹനാപകടത്തില്‍ മരിച്ചു. വെഞ്ഞാറമൂടിനു സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.