കൊച്ചി: സംവിധായകന് വി എ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രണ്ടര മണിക്കൂര്‍ നീണ്ട മൊഴി രേഖപ്പെടുത്തിയത്. ശ്രീകുമാര്‍ മേനോന് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ജു പരാതി നല്‍കിയിരുന്നത്.
ശ്രീകുമാര്‍ മേനോനെതിരായ പരാതി: മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി
By
November 9, 2019 9:05 am