Kerala

കൂടത്തായി കൂട്ടകൊലപാതകം: മാത്യുവിന് 2 തവണ സയനൈഡ് നല്കിയെന്ന് ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്താന്‍ രണ്ട് തവണ സയനൈഡ് നല്കിയെന്ന് ജോളി
മൊഴി നല്‍കി. മാത്യു കൊലക്കേസില്‍ കഴിഞ്ഞ ദിവസം ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. മാത്യുവിന് ആദ്യം ഭക്ഷണത്തില്‍ കലര്‍ത്തി സയനൈഡ് നല്‍കി. ഭക്ഷണം കഴിച്ച് ഛര്‍ദ്ദിച്ച് അവശനായ മാത്യുവിന് വീണ്ടും വെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്നും ജോളി പറഞ്ഞു. മാത്യുവിന്റെ ഭാര്യ കട്ടപ്പനയില്‍ കല്യാണത്തിന് പോയ ദിവസമാണ് കൊലയ്ക്ക് തെരഞ്ഞെടുത്തതെന്നും ജോളി മൊഴി നല്‍കി. ഇന്ന് ജോളിയെ പൊന്നാമത്തെ വീട്ടിലും മാത്യുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലും എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top