Entertainment

60 -ാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍

ജന്മദിനം കുടുംബത്തിനൊപ്പം ആഘോഷിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. 65ാം ജന്മദിനത്തില്‍ കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഹോദരന്‍ ചാരുഹാസന്‍, മകള്‍ സുഹാസിനി മണിരത്‌നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും മറ്റും കുടുംബാംഗങ്ങള്‍ക്കൊപ്പവും നില്‍ക്കുന്ന ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

 

താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. സിനിമയില്‍ 60 വര്‍ഷം തികച്ച അച്ഛന് ഈ ബര്‍ത്ത്‌ഡെ എന്തുക്കൊണ്ടും സ്‌പെഷ്യലാണെന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇത്തവണ ഉലകനായകന്റെ പിറന്നാള്‍ മൂന്ന് ദിവസത്തെ വലിയ ആഘോഷങ്ങളോടെയാണ് കൊണ്ടാടുന്നത്. ഈ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ചരമവാര്‍ഷികം. ഇതോടനുബന്ധിച്ച് പിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കൂടിയാണ് കമല്‍ഹാസന്‍ കുടുംബത്തോടൊപ്പം ജന്മാനാടായ രാമനാഥപുരം ജില്ലയിലെ പരമകുടിയില്‍ ഒത്തുച്ചേര്‍ന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top