Breaking News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പ്രതികള്‍ ഒഴികെ മറ്റുള്ളവരെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ വിവാദ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് പ്രതികള്‍ ഒഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസമില്ല. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പിഎസ്‌സി പരീക്ഷയില്‍ കോപ്പിയടിച്ച് റാങ്ക് പട്ടികയില്‍ ഇടംനേടിയിരുന്നത്. മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയത്. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് നിയമനം നല്‍കേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ.

ചില വിദ്യാര്‍ത്ഥിനേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന കാരണത്താല്‍ റാങ്ക് പട്ടികയും പരീക്ഷയും റദ്ദാക്കുന്നതിനെതിരെ മറ്റു ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശിവരഞ്ജിത്തിനായിരുന്നു കെഎപി 4 കാസര്‍കോട് ബറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതികളായതോടെ പിഎസ്‌സി പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സംശയമുണരുകയും കോപ്പിയടി നടന്നതായി കണ്ടെത്തുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top