Kerala

ചാടി മറിഞ്ഞു നടക്കുന്ന പെണ്‍പിള്ളാരെ ഒരു പുരുഷനും ഇഷ്ടപ്പെടില്ല; വൈറലായി അധ്യാപികയുടെ പ്രസംഗം/VIDEO

വിദ്യാര്‍ഥിനികളെ മുന്നിലിരുത്തി ഒരു അധ്യാപിക നടത്തുന്ന പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീയും പുരുഷനും സമമാണെന്നൊക്കെ പറയുന്നത് വാചകത്തിലേ ഉള്ളൂ എന്നാണ് അധ്യാപിക പ്രസംഗിക്കുന്നത്. അടക്കത്തോടും ഒതുക്കത്തോടും കൂടി നിന്നുനോക്കിയേ ഒരു ഡോക്ടറാവും. അച്ചടക്കത്തോടു കൂടി പെണ്‍കുട്ടികള് വളര്‍ന്നുവരണം.ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെണ്‍കുട്ടികളെ ഇഷ്ടപ്പെടത്തില്ല.അച്ചടക്കത്തോടു കൂടി നല്ല കുട്ടികളായി വളര്‍ന്ന് ഉയര്‍ന്ന മേഖലയിലേക്ക് എത്തണമെന്നും അധ്യാപിക കുട്ടികളോട് പറയുന്നു.സ്ത്രീയും പുരുഷനും സമൂഹത്തില്‍ ഒരുപോലെയാണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകര്‍ തന്നെ ഇങ്ങനെയൊക്കെ പറയാമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

 

.

പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുണ്ട്. പുരുഷനു വേണ്ടിയാണോ സ്ത്രീകള്‍ ജീവിക്കേണ്ടതെന്ന് പലരും വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിക്കുന്നു.എവിടെയാണ് സംഭവം നടക്കുന്നതെന്ന് വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top