ഹരിയാന: ഹരിയാനയിലെ കര്‍ണാലില്‍ 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടി മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. അഞ്ചുവയസ്സുകാരിയാണ് 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്.
രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസം വീടിന് സമീപം കളിക്കുന്നതിനിടെയാണ് ശിവാനി കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണെന്ന് കണ്ടെത്തിയത്.
#UPDATE Haryana: The 5-year-old girl who had fallen into a 50-feet deep borewell in Hari Singh Pura village of Karnal, has died. https://t.co/KWEgAHAVad
— ANI (@ANI) November 4, 2019