Kerala Politics

വാളയാര്‍: പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്; മുല്ലപ്പളളി ഇന്ന് ഉപവസിക്കും

പാലക്കാട്: വാളയാറിലെ ദലിത് സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്ന് പാലക്കാട് ഉപവാസ സമരം നടത്തും. രാവിലെ 9 മണി മുതല്‍ ആറുമണി വരെയാണ് ഉപവാസം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. പെണ്‍കുട്ടികളുടെ വീട്ടില്‍ കെ സി വേണുഗോപാല്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാളയാറില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ റിലേ സത്യഗ്രഹം തുടരുകയാണ്. നാളെ പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top