Kerala

എന്റെ അച്ഛന്‍ അനില്‍ രാധാകൃഷ്ണ മേനോനല്ല; അച്ഛനെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി രജിത് മേനോന്‍

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ് സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് മറുപടിയുമായി നടന്‍ രജിത് മേനോന്‍. തന്റെ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നല്ലെന്നും രവി മേനോന്‍ എന്നാണെന്നും രജിത് മേനോന്‍ വ്യക്തമാക്കി. വിക്കിപീഡിയയില്‍ രജിത്തിന്റെ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്‍ ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണമേനോനും തമ്മിലുണ്ടായ പ്രശ്‌നത്തിന് ശേഷം നിരവധി സന്ദേശങ്ങളാണ് രജിത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ അച്ഛനെയോര്‍ത്ത് ലജ്ജ തോന്നുന്നു എന്നു പറഞ്ഞ് പലരും സന്ദേശമയച്ചു.

സുഹൃത്തുക്കളേ…എന്റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം. മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്- രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top