സുര്യാപ്പെട്ട്: വിവാഹ ചടങ്ങുകൾ ആഘോഷത്തിന് വഴിമാറിയപ്പോൾ പെട്ടെന്നായിരുന്നു അത് അടിപിടിയിലേക്ക് എത്തിയത്. വധുവിന്റെയും വരൻെറയും വീട്ടുകാർ പരസ്പരം തല്ല് തുടങ്ങി. പിന്നെയത് കസേര ഏറിലെത്തി. 3 പേരാണ് കസേര ഏറു കൊണ്ട് പരിക്കേറ്റ് ആശുപത്രിയിലായത്.
കൊഡാഡ് മണ്ഡലിലുള്ള അജയും പ്രകാശം ജില്ലയിലുള്ള ഇന്ദ്രജയും തമ്മിലുള്ള വിവാഹമാണ് കൂട്ടത്തല്ലിൽ എത്തിയത്.ചെറുക്കനെയും പെണ്ണിനേയും സ്വീകരിച്ചു കൊണ്ടുവരുന്ന വഴിയിൽ തന്നെ ഇരുവിഭാഗവും മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീടത് അടിപിടിയിലെത്തുകയായിരുന്നു.
അടിപിടിയും കസേര ഏറും നടത്തി പിരിഞ്ഞെങ്കിലും ചെറുക്കനും പെണ്ണും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നാണ് വാർത്ത. രണ്ടു വീട്ടുകാർക്കും പരാതിയുമില്ല.