Latest News

ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ; സ്​കൂളുകള്‍ക്ക്​ അവധി


ന്യൂഡല്‍ഹി: വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് നടപടി. നവംബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ സ്‌കുളുകള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി.

നവംബര്‍ അഞ്ച് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഡല്‍ഹിയില്‍ വിലക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് എത്തിയിരുന്നു. ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്നായിരുന്നു മലിനീകരണം സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന. വായു മലിനീകരണം പ്രതിരോധിക്കാന്‍ സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top