തൃശൂര്‍: വാളയാര്‍ വിഷയത്തില്‍ ഡിവൈഎഫ്ഐയെ പരിഹസിച്ച് കോണ്‍ഗ്രസ്. തൃശൂര്‍ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐക്കെതിരെ നോട്ടീസ് പതിച്ചു. വാളയാര്‍ വിഷയത്തില്‍ ഡിവൈഎഫ്ഐ പ്രതികരിച്ചില്ലെന്ന് ആരോപിച്ച് ലുക്കൗട്ട് നോട്ടീസുകളാണ് പതിച്ചത്.
ഉഗാണ്ട,പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാര്‍ പ്രശ്നത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നത്. വാളയാർ വിഷയത്തിൽ പ്രതികരിക്കാതെ ഡിവെെഎഫ്ഐ നാടുവിട്ടിരിക്കുകയാണെന്ന് നോട്ടീസിൽ പരിഹസിച്ചിരിക്കുന്നു.