പാലക്കാട്: അട്ടപ്പാടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ദുരൂഹത ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി നേതാക്കള്‍. കീഴടങ്ങാന്‍ തയ്യാറായവരെയാണ് പോലീസ് വെടിവെച്ചു കൊന്നതെന്ന് ആദിവാസി നേതാവ് ശിവാനി പറഞ്ഞു. ‘മണിവാസകം ആരോഗ്യപ്രശ്നങ്ങളാല്‍ അവശനായിരുന്നു. ഇവരുമായി പോലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. പോലീസ് വെടിവെച്ചു കൊല്ലുമെന്ന് മരിച്ചവര്‍ ഭയപ്പെട്ടിരുന്നുവെന്നും ശിവാനി പറഞ്ഞു.
കീഴടങ്ങാന്‍ തയ്യാറായവരെയാണ് പോലീസ് വെടിവെച്ചു കൊന്നതെന്ന് ആദിവാസി നേതാവ് ശിവാനി
By
October 30, 2019 2:44 pm