Business

വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള മലബാര്‍ ഗ്രൂപ്പിന്റെ ധനസഹായം വിതരണം ചെയ്തു

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ഭാഗമായ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റും മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് അരക്കിണറില്‍ വെച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം നല്‍കി. ചടങ്ങില്‍ മുഖ്യാതിഥിയായി എം കെ രാഘവന്‍ എംപി, വാര്‍ഡ് കൗണ്‍സിലര്‍ ബിരാന്‍ കോയ, മണ്ഡലം പ്രസിഡന്റ് രാജീവ് തിരുവിച്ചിറ, മണ്ഡലം കമ്മിറ്റി മെമ്പര്‍ ബാലന്‍ കാലാക്കണ്ടി, ബെയ്പൂര്‍ മേഖലാ പ്രസിഡന്റ് എം ഐ മുഹമ്മദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി നദീര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാര്‍ ഗ്രൂപ്പിന്റെ വിറ്റുവരവിന്റെ 5 ശതമാനം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ചിലവഴിക്കാന്‍ രൂപീകരിക്കപ്പെട്ടതാണ്. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാസഹായം, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ധനസഹായം, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ പദ്ധതി ( ഗോള്‍ഡന്‍ ഹാര്‍ട്ട് ) തുടങ്ങി നിര്‍ദ്ധനരായവര്‍ക്കുള്ള സഹായങ്ങള്‍ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റും മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റും നല്‍കി വരുന്നു.

1999 ലാണ് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിലവില്‍ വന്നത്. മരുന്നു വാങ്ങാന്‍ കഴിവില്ലാത്ത നിത്യരോഗികള്‍ക്ക് അലോപ്പതി മരുന്നുകള്‍ നല്‍കി വരുന്നു. മലബാര്‍ ഹൗസിങ് ചാരിറ്റിയുടെ പ്രവര്‍ത്തനം 2004 ല്‍ ആരംഭിച്ചു. 15738 കിടപ്പാടമില്ലാത്ത നിര്‍ദ്ധനരായ ആളുകളെ സഹായിച്ചിട്ടുണ്ട്‌. പരിസരമലിനീകരണം തടയുന്നതിനും പരിസര ശുചീകരണം സംബന്ധിച്ചും ബോധവല്‍ക്കരണ ക്യംപെയിന്‍, മാലിന്യമുക്ത കേരളം, ക്ലീന്‍ മാംഗ്‌ളൂര്‍, ക്ലീന്‍ മൈസൂര്‍, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സീറോ വെയ്‌സ്റ്റ് പദ്ധതി എന്നിവ സംഘടിപ്പിച്ചു. 2010 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷനുമായി സഹകരിച്ച് 2000 പെണ്‍കുട്ടികള്‍ക്കായി 10 കോടി രൂപയുടെ സഹായം പ്രത്യാശ പദ്ധതിയിലൂടെ നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top