സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കോതമംഗലം പള്ളിയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി. കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ അറിയിച്ചു. സംരക്ഷണം നല്‍കാനും പോലീസ് തയ്യാറാവുന്നില്ല. തല്‍ക്കാലത്തേക്ക് പിരിഞ്ഞുപോകുകയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് പിരിഞ്ഞുപോകുന്നത്. സാഹചര്യം കോടതിയെ അറിയിക്കും. ഹൈക്കോടതിയെയോ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയെയോ സമീപിക്കുമെന്നും വിശ്വാസികള്‍ പ്രതികരിച്ചു.
കോതമംഗലം സംഘര്‍ഷം: ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി
By
October 28, 2019 3:11 pm