കൊല്ലം: ചലച്ചിത്ര കലാസംവിധായകൻ കോങ്ങാൽ ഭരണയഴികം വീട്ടിൽ പി.ജയസിംഗ് (പരവൂർ ജയസിംഗ്-73) അന്തരിച്ചു. സംവിധായകൻ ഭരതന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്തെത്തിയ ജയസിംഗ് കലാ സംവിധായകൻ, സഹ സംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആരവം, തകര, എന്റെ നീലാകാശം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, പെരുവഴിയമ്പലം, സന്ധ്യമയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, ഞാവൽപ്പഴം, ഈണം, കാതോട് കാതോരം, ആഗ്രഹം, ഒഴിവുകാലം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയസിംഗ് പ്രവർത്തിച്ചിട്ടുണ്ട്.
സിനിമ-സീരിയല്‍ കലാസംവിധായകന്‍ ജയസിങ് അന്തരിച്ചു
By
October 28, 2019 8:48 am