Kerala

കരമന സ്വത്ത് തട്ടിപ്പ് കേസില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

തിരുവനന്തപുരം: കരമന കാലടി സ്വത്ത് തട്ടിപ്പ് കേസില്‍ മുന്‍ കളക്ടര്‍ മോഹന്‍ദാസടക്കം പ്രതികള്‍. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ഒന്നാം പ്രതിയാണ്‌. മറ്റൊരു കാര്യസ്ഥന്‍ സഹദേവന്‍ രണ്ടാം പ്രതിയും മുന്‍ കളക്ടര്‍ മോഹന്‍ദാസ് പത്താം പ്രതിയും ആയിട്ടാണ് എഫ്‌എഫ്‌ആര്‍.ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.മോഹന്‍ദാസിന്റെ ഭാര്യക്ക് സ്വത്ത് വിഹിതം ലഭിച്ചതായി ആരോപണമുണ്ടായിരുന്നു.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ്‌സ്വത്ത് തട്ടിയെടുത്തതിന് പോലീസ് കേസെടുത്തിട്ടുള്ളത്‌. മാനസിക ബുദ്ധിമുട്ടുള്ള ജയമാധവന്‍നായരെ കബളിപ്പിച്ച്‌ 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വില്‍പ്പത്രപ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് രവീന്ദ്രന്‍ നായര്‍ക്കാണ്.ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top