Breaking News

കരമനയിലെ 7 പേരുടെ ദുരൂഹ മരണം: കാര്യസ്ഥന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ 7 പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മുന്‍ കാര്യസ്ഥന്റെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കാര്യസ്ഥന്റെയും ജോലിക്കാരിയുടെയും മൊഴിയെടുത്തത്. കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നടന്ന 7 മരണങ്ങളാണ് സംശയനിഴലില്‍ ഉള്ളതെങ്കിലും ഒടുവിലത്തെ 2 മരണങ്ങളിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. രണ്ടുപതിറ്റാണ്ടിനിടയിലാണ് കരമനക്ക് സമീപം കാലടിയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ കാരണവരായ ഗോപിനാഥന്‍ നായരും കുടുംബാംഗങ്ങളായ 6 പേരും മരിച്ചത്. സ്വത്ത് തട്ടിയെടുക്കാന്‍ കാര്യസ്ഥന്‍ ഉള്‍പ്പെടെ ചിലര്‍ നടത്തിയ ശ്രമമാണെന്നും ആരോപിക്കപ്പെടുന്നു.  സ്വത്തുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് തര്‍ക്കമുണ്ട്. അവര്‍ ചേര്‍ന്നാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണവുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കില്‍ നിയമനടപടി കൈക്കൊള്ളുമെന്നും കാര്യസ്ഥന്‍  പ്രതികരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top