Breaking News

ദേശീയപാത സ്ഥലമേറ്റെടുപ്പ്; ജനങ്ങളുടെ ആശങ്ക അറിയിക്കുകയാണ് ചെയ്തത്: ശ്രീധരന്‍പിള്ള

ദേശീയപാത വികസനം അട്ടിമറിച്ചത് പിഎസ് ശ്രീധരന്‍പിള്ളയെന്ന മന്ത്രി ടി എം തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.

സിപിഎം മാനിയാക്കുകളെ പോലെ പെരുമാറുന്നുവെന്നാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സി പി എം നേതാക്കളെ കണ്ടാകും. ബിജെപി ഓഫീസിലേക്ക് ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആശങ്ക അറിയിക്കുകയാണ് താന്‍ ചെയ്തത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ശുപാര്‍ശയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top