റോഡ് മുറിച്ചുകടക്കുന്നതിനിടെ ദമ്പതിമാരുടെയും അവരുടെ കുഞ്ഞിന്റെയും നേര്‍ക്ക് സിഗ്നല്‍ തെറ്റിച്ചു പാഞ്ഞ് വരുന്ന കാറിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാല്‍ അപകടത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അതിനിടെ കടന്നു വന്ന മറ്റൊരു കാര്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാറിനെ ഇടിച്ചുതെറിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇതു കണ്ട് ഇവര്‍ മുന്നോട്ട് ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചുവപ്പ് സിഗ്നല്‍ തെളിഞ്ഞതോടെ സ്ട്രോളറില്‍ ഇരുത്തിയ കുഞ്ഞുമായി റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങുകയാണ് ദമ്പതിമാര്‍. ഒരു വശത്തു കൂടി വാഹനങ്ങള്‍ നീങ്ങുന്നുണ്ട്. അതിനിടെയാണ് സിഗ്നല്‍ വകവെയ്ക്കാതെ കാര്‍ പാഞ്ഞെത്തിയത്. ഏതാണ്ട് ദമ്പതിമാരുടെ സമീപത്തെത്തിയപ്പോഴാണ് ഇടത് വശത്ത് നിന്നെത്തിയ കാര്‍ ആ വാഹനവുമായി കൂട്ടിമുട്ടിയതും മറ്റൊരു വശത്തേക്ക് നീങ്ങുകയും ചെയ്തത്. യുഎസിലെ അരിസോണയിലാണ് സംഭവം.
An angel in the form of a Chevy Cruz may have saved the lives of a couple pushing a stroller through a Phoenix crosswalk at 53rd Ave & Indian School.
— Phoenix Police Department (@phoenixpolice) October 23, 2019
The innocent driver will be OK. The red-light runner was arrested for DUI. pic.twitter.com/Ypz8AQZrmi
’53-ാം അവന്യൂവിനും ഇന്ത്യന്‍ സ്കൂളിനും സമീപം ഫീനിക്സ് ക്രോസ് വോക്കിലൂടെ കുഞ്ഞുമായി റോഡ് മുറിച്ചു കടന്ന ദമ്പതിമാരെ ഷെവി ക്രൂസിന്റെ രൂപത്തിലെത്തിയ മാലാഖ കാത്തു. സിഗ്നല്‍ തെറ്റിച്ചെത്തിയ കാറിന്റെ ഡ്രൈവറെ മദ്യപിച്ച് വണ്ടിയോടിച്ചതിന് അറസ്റ്റ് ചെയ്തു, മറ്റെ കാറിന്റെ ഡ്രൈവര്‍ക്ക് വേഗം തന്നെ സുഖമാവും’. വീഡിയോ ഷെയര്‍ ചെയ്ത് പോലീസ് ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് ദമ്പതിമാരുടെ ഭാഗ്യത്തെ കുറിച്ച് കമന്റ് ചെയ്തത്. തികച്ചും അത്ഭുതമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ദമ്പതിമാരെ രക്ഷിച്ച കാര്‍ ഡ്രൈവര്‍ക്ക് അഭിനന്ദനമറിയിച്ചവരും നിരവധിയാണ്.