ദില്ലി: പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന് യുവാവ് ബേക്കറി ജീവനക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഖലീല്‍ അഹമ്മദ് എന്ന മധ്യവയസ്കന് ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 15ന് വടക്ക് കിഴക്കന്‍ ദില്ലിയിലെ ദയാല്‍പുരിലാണ് സംഭവം.
24 കാരനായ ഫൈസാന്‍ ഖാന് ബേക്കറിയിലെത്തി ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. കടയില്‍ പ്ലാസ്റ്റിക് കവറിന്റെ ഉപയോഗം നിര്‍ത്തിയെന്ന് ബേക്കറി ജീവനക്കാരന് ഫൈസാന്‍ ഖാനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അവിടെയുണ്ടായിരുന്ന ഇഷ്ടിക കൊണ്ട് ഫൈസാന്‍ ഖാന് ഖലീല്‍ അഹമ്മദിന്റെ തലക്കടിക്കുകയുമായിരുന്നു.
ഫൈസാന്‍ ഖാന് ഒളിവിലാണ്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)