Latest News

റോഡിലൂടെ പോകുന്ന വിമാനം പാലത്തിനടിയില്‍ കുടുങ്ങി – വീഡിയോ

റോഡിലൂടെ പോകുന്ന വിമാനം പാലത്തിനടിയില്‍ കുടുങ്ങികിടക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്. വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയില്‍ കുടുങ്ങുന്നതും പിന്നീട് ഡ്രൈവര്‍ ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നുതും വീഡിയോയില്‍ കാണാം.

പൊളിക്കാന്‍ കൊണ്ടുപോകുന്ന വിമാനമാണ് കുടുങ്ങിയത്. ട്രക്കിന്റെ ടയറുകള്‍ വളരെ ഉയര്‍ന്നതായതിനാലാണ് വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത്. ഇത്തരമൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top