കുറ്റിപ്പുറം: യൂണിവേഴ്സിറ്റി മാര്‍ക്ക് ദാനം നടത്തിയതിന് താന്‍ ഉത്തരവാദിയല്ലെന്ന് മന്ത്രി കെ.ടി ജലീല്‍. അടി കിട്ടിയാല്‍ മറ്റേ മുഖം കാണിച്ചുകൊടുക്കാന്‍ താന്‍ ഗാന്ധിയല്ല. ചെന്നിത്തലയുടെ മകന്റെ മാര്‍ക്കില്‍ അസ്വാഭാവികതയുണ്ടെന്ന നിലപാട് ജലീല്‍ ആവര്‍ത്തിച്ചു. അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുറ്റക്കാരനാണെന്നും ഉമ്മന്‍ചാണ്ടിയും സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തിരുന്നുവെന്നും ജലീല്‍ പറഞ്ഞു. യുഡിഎഫില്‍ നിന്ന് വന്നത് കൊണ്ട് അതിന്റെ കറ തന്റെ ശരീരത്തിലുണ്ടെന്ന് ജലീല്‍ പറഞ്ഞു.
മാര്‍ക്ക് ദാന വിവാദം: അടി കിട്ടിയാല്‍ മറ്റേ മുഖം കാണിച്ചുകൊടുക്കാന്‍ താന്‍ ഗാന്ധിയല്ല; പ്രതികരണവുമായി കെ ടി ജലീല്‍
By
October 19, 2019 3:01 pm