Latest News

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: രോഹിത് ശര്‍മയ്ക്ക് പരമ്പരയിലെ മൂന്നാം സെഞ്ചുറി

 

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. പരമ്പരയില്‍ രോഹിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയും. 39 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട നിലയില്‍ നിന്നാണ് മൂന്ന് വിക്കറ്റിന് 192 റണ്‍സ് എന്ന നിലയിലേക്ക് രോഹിതും അജിന്‍ക്യ രഹാനെയും (66) കൊണ്ടുവന്നത്. ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിന്റെ സ്റ്റൈലില്‍ സിക്‌സറടിച്ചായിരുന്നു രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. നാല് സിക്‌സറും 13 ഫോറും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. രഹാനെ 10 ഫോറും ഒരു സിക്‌സറും അടിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top