ന്യൂഡല്‍ഹി: സൈനിക് സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 2021-22 അധ്യയന വര്‍ഷം മുതല്‍ വിവിധ ഘട്ടങ്ങളായാകും ഇത് നടപ്പാക്കുക.
രണ്ട് വര്‍ഷം മുമ്പ് മിസോറാമിലെ ചിങ്ചിപ്പിലെ സൈനിക് സ്കൂളില്‍ പരീക്ഷണാടിസ്ഥാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ലിംഗസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന മുദ്രാവാക്യം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.