വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്ക വിമാനത്താവളത്തില്‍ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയിലൂടെ പാഞ്ഞ് വന്‍ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ സ്വദേശിയായ ഡേവിഡ് അല്ലന് (38) ആണ് മരിച്ചത്. 42 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി് അലാസ്ക എയര്‍ലൈന്‍സ് 3296 വിമാനം ആണ് ലാന്റ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വിമാനം റണ്‍വേ തീരുന്നിടത്ത് നിന്നും വീണ്ടും മുന്നോട്ട് പോയി സമീപത്തെ ഹാര്‍ബറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
വിമാനം നിയന്ത്രണം വിട്ട് ഒരു മരണം; 42 പേര്‍ക്ക് പരിക്ക്
By
October 19, 2019 10:00 am