തിരുവനന്തപുരം: പോത്തന്‍കോട് അയിരൂപ്പാറയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കുടിയിറക്കാന്‍ ശ്രമം. ഭര്‍ത്താവ് നല്കി ഹരജിയില്‍ കുടിയിറക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വീടു വിട്ടിറങ്ങാതെ യുവതിയും മകനും ആത്മഹത്യശ്രമം നടത്തുന്നതായാണ് സൂചന. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഭര്‍ത്താവ് ഷാഫി നിയമപരമായി ബന്ധം വേര്‍പെടുത്താതെ മൂന്നാമതും വിവാഹം കഴിച്ചെന്ന് യുവതി പറയുന്നു. അയിരൂപാറ സ്വദേശി ഷംനയ്ക്കെതിരെയാണ് നടപടി. കോടതി നിർദ്ദേശിച്ച നഷ്ട പരിഹാരം നൽകാതെ ഭർതൃവീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമമെന്നാണ് പരാതി.
യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കുടിയിറക്കാന്‍ ശ്രമം
By
October 19, 2019 10:31 am