ജയ്പൂര്‍: ഒരു പെണ്‍കടുവയ്ക്കു വേണ്ടി രണ്ട് ആണ്‍കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. രാജസ്ഥാനിലെ റാന്തംബോര്‍ നാഷണല്‍ പാര്‍ക്കിലെ കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ ഐ.എഫ്.എസ് ഓഫീസര്‍ പ്രവീണ്‍ കസ്വാന് ആണ് ട്വീറ്റ് ചെയ്തത്. അങ്ങേയറ്റം അക്രമാസക്തവും ക്രൂരവുമായ ഏറ്റുമുട്ടല്‍ എന്നാണ് ഓഫീസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ശാര്‍മിളി എന്ന കടുവയുടെ മക്കളായ കടുവ സഹോദരങ്ങളാണ് ഒരു പെണ്ണിനു വേണ്ടി ഏറ്റുമുട്ടിയത്. പാര്‍ക്കിലെ ടി57 നമ്പറിലുള്ള സിംഗ്സ്ത്, ടി58 നമ്പറിലുള്ള റോക്കി എന്നിവര്‍ തമ്മില്‍ ടി39 നമ്പറിലുള്ള നൂറിനു വേണ്ടിയായിരുന്നു പോരാട്ടം. ഏറ്റുമുട്ടല്‍ തുടങ്ങിയതെ നൂര്‍ സ്ഥലത്തുനിന്ന് നൈസായി മുങ്ങുന്നതും വീഡിയോയില്‍കാണാം..
ഏറ്റുട്ടലില്‍ ആരാണ് ജയിച്ചതെന്ന ചോദ്യങ്ങള്‍ക്ക് ടി57 നമ്പരുകാരന് സിംഗ്സ്ത് ജയിച്ചതായും രണ്ടു പേര്‍ക്കും കാര്യമായ പരിക്കൊന്നുമില്ലെന്നും പ്രവീണ്‍ കസ്വാന് പറഞ്ഞു.