Entertainment

നിനക്ക് മുമ്പുള്ള ജീവിതം ഓര്‍മിക്കാന്‍ പോലും കഴിയുന്നില്ല; മകന് പാട്ട് പാടിക്കൊടുത്ത് എമി ജാക്‌സണ്‍

അമ്മയായതിന് ശേഷം വളരെ സന്തോഷവതിയാണ് നടി എമി ജാക്‌സണ്‍. മകന്‍ ആന്‍ഡ്രിയാസിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളും വീഡിയോകളും എമി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. മകന്‍ ജനിച്ച് ഒരു മാസം തികയുന്ന ദിവസം ആഘോഷമാക്കിയിരിക്കുകയാണ് നടി. തന്റെ കുഞ്ഞോമനയ്ക്കായി പാട്ട് പാടിക്കൊടുക്കുന്ന വീഡിയോയാണ് എമി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്.


‘എന്റെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകള്‍. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓര്‍മിക്കാന്‍ പോലും കഴിയുന്നില്ല … എനിക്ക് വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ നീയെന്നെ പൂര്‍ണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാന്‍ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്നേഹം അനന്തമാണ്. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്റെ ഗര്‍ഭാവസ്ഥയിലുടനീളം നിരന്തരമായ പിന്തുണയ്ക്കും ജനനത്തെ തന്നെ അതിശയകരമായ ഒരു അനുഭവമാക്കി മാറ്റിയതിനും എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ക്ക് നന്ദി,’ – വീഡിയോടൊപ്പം എമി കുറിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top