Breaking News

എം.ജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിന് നീക്കം

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ പുനര്‍ മൂല്യനിര്‍ണത്തിന്റെ മറവില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം. പുനര്‍ മൂല്യ നിര്‍ണയത്തിന് സമര്‍പ്പിച്ച 30 ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാനാണ് ശ്രമം നടന്നത്.

പുനര്‍മൂല്യ നിര്‍ണയത്തിന് സമര്‍പ്പിച്ച എം.കോം പരീക്ഷയുടെ ഉത്തരക്കടലാസ് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ കത്താണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷ ചുമതലയുള്ള സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍ പ്രകാശാണ് വി.സി ഡോ. സാബു തോമസിന്റെ ഒപ്പുള്ള കത്ത് നല്‍കിയത്.

എം കോം നാലാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷാഫലം ഒക്‌ടോബര്‍ പതിനഞ്ചിനാണ് പുറത്തുവന്നത്. ഇതിന്റെ പുനര്‍മൂല്യനിര്‍ണയ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഉത്തരക്കടലാസുകള്‍ കൈമാറാനുള്ള ശ്രമം നടന്നത്..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top