കോട്ടയം മലരിക്കലില്‍ ഏക്കര്‍ കണക്കിന് പാടങ്ങളില്‍ സുന്ദരകാഴ്ചകളൊരുക്കി ആമ്പല്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുകയാണ്. ഏതാനും ആഴ്ചകളായി മലരിക്കലിലെ ആമ്പല്‍ പാടത്ത് ചിത്രങ്ങള്‍ എടുക്കാനും ടിക് ടോക് ചെയ്യാനും എത്തുന്നവരുടെ തിരക്കാണ്. ആമ്പല്‍ പൂക്കള്‍ക്കിടയില്‍ നടി മാളവിക വെയ്ല്‍സിന്റെ ഫോട്ടോഷൂട്ടും ശ്രദ്ധേയമാകുകയാണ്.
ലാവണ്ടര്‍ നിറത്തിലുള്ള അംബ്രല്ല ഗൗണ്‍ ആണ് മാളവിക ധരിച്ചിരിക്കുന്നത്. ഫ്രില്ഡ് നെകിനൊപ്പം ബെല്‍ സ്ലീവ്സും മെറ്റാലിക് കട്ട് ട്യൂബ് വര്‍ക്കുകളും ഗൗണിന് സ്റ്റൈലിഷ് ലുക്ക് നല്കുന്നു. കാക്കനാടുള്ള ‘ദിവ വുമണ്‍സ് ക്ലോത്തിങ് സ്റ്റോര്‍’ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സെലിബ്രിറ്റി ഫോട്ടോഗ്രഫര്‍ മോജിന് ആണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.