Latest News

പവിത്രമായ പാക്കറ്റു മലനിരകളിലേക്ക് വെള്ളകുതിരപ്പുറത്തേറി കിം ജോങ്​ ഉൻ

മഞ്ഞു നിറഞ്ഞ പാക്കറ്റു മലനിരകളിലേക്ക്​ വെളുത്ത കുതിരപ്പുറത്തേറി യാത്ര ചെയ്​ത്​ കിം ജോങ്​ ഉൻ. കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ്​ ഇതിന്റെ ചിത്രങ്ങൾ പുറത്ത്​ വിട്ടത്​. ഏറെ രാഷ്​ട്രീയപ്രാധാന്യമുള്ളതാണ്​ കിമ്മിന്റെ മഞ്ഞുമലകളിലേക്കുള്ള യാത്ര.

യാത്രക്ക് ​ പിന്നാലെ ലോകത്തെ അദ്​ഭുതപ്പെടുത്തുന്ന ഒരു ഓപ്പറേഷൻ കൂടിയുണ്ടാവുമെന്നും കൊറിയൻ വാർത്താ ഏജൻസി വ്യക്​തമാക്കുന്നു. എന്നാൽ, ഇതിനെ കുറിച്ചുള്ള സൂചനകളൊന്നും നൽകുന്നുമില്ല. 2017ലും അദ്ദേഹം പാക്കറ്റു സന്ദർശിച്ചിരുന്നു. തുടർന്ന്​ ഉത്തരകൊറിയ ബാലിസ്​റ്റിക്​ മിസൈലിന്റെ ​ പരീക്ഷണം നടത്തുകയും ചെയ്​തിരുന്നു.

കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്ന്​ വിശ്വസിക്കപ്പെടുന്ന ഡാൻഗണി​​ന്റെ ജന്മദേശമായി അറിയിപ്പെടുന്ന പ്രദേശമാണ്​ പാക്കറ്റുമലനിരകൾ. ഇപ്പോഴും സജീവമായൊരു അഗ്​നിപർവതവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top