തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍. അദാലത്ത് ഫയലുകള്‍ തീര്‍പ്പാക്കാനാണ്, മാര്‍ക്ക് ദാനത്തിനല്ല. ഉപതിരഞ്ഞെടുപ്പുകളില്‍ തോല്‍വി പേടിച്ചാണ് ആരോപണമെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.ടി.ജലീലിനെതിരെ വീണ്ടും മാര്‍ക്കദാന ആരോപണവുമായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്രസമ്മേളനം വിളിച്ചത്. എം ജി സര്‍വകലാശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന് നല്കിയ നടപടി വന്‍ക്രമക്കേടാണെന്ന് ചെന്നിത്തല ആരോപിച്ചു.