Breaking News

പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് തുടങ്ങി; ഡിജിപി കൂടത്തായി സന്ദര്‍ശിക്കും

കൂടത്തായി: കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രതികളെ തെളിവെടുപ്പിനായി പൊന്നാമറ്റം തറവാട്ടിലേക്ക് എത്തിച്ചു. നാലുപേര്‍ക്ക് ജോളി വിഷം നല്‍കിയത് ഈ വീട്ടില്‍വച്ചാണ്. വലിയ ജനക്കൂട്ടമാണ് പൊന്നാമറ്റം തറവാടിനു മുമ്പില്‍ തടിച്ചുകൂടിയത്. ഇവര്‍ കൂക്കിവിളികളോടെയാണ് ജോളിയെ എതിരേറ്റത്. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജോളിയെയാണ് പൊലീസ് ആദ്യം ജീപ്പില്‍ നിന്നിറക്കിയത്. ജനം കനത്ത പ്രതിഷേധമാണ് ജോളിക്കുനേരെ നടത്തിയത്. പൊന്നാമറ്റത്തു വച്ചാണ് അന്നമ്മ, ടോം തോമസ്, റോയ് എന്നിവര്‍ മരിച്ചത്. മാത്യു മഞ്ചാടിയിലിന് ജോളി വിഷം നല്‍കിയതും ഇവിടെവച്ചാണ്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയശേഷമാണ് മാത്യു മരിച്ചത്.  കൈവശമുണ്ടായിരുന്ന പൊട്ടാസ്യം സയനൈഡ് കുഴിച്ചിട്ടെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. ഇത് കണ്ടെത്താനും പൊലീസ് ശ്രമിക്കും.

അതേസമയം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നോ നാളെയോ കൂടത്തായി സന്ദര്‍ശിക്കും. കേസ് തെളിയിക്കണമെങ്കില്‍ ശാസ്ത്രീയ പരിശോധന കൂടിയേ തീരുവെന്ന് ഡിജിപി പറഞ്ഞു. അതിനാലാണ് ഫോറന്‍സിക് വിദഗ്ദരടങ്ങുന്ന സംഘത്തെ നിയോഗിച്ചത്. വിഷം നല്‍കിയോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും ഡിജിപി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top