Latest News

ആഹാരത്തില്‍ തലമുടി; ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

ധാക്ക: ആഹാരത്തില്‍നിന്ന് തലമുടി കിട്ടിയതില്‍ ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. 35 കാരനായ ബാബു മൊണ്ടാല്‍ എന്നയാളാണ് 23 കാരിയായ ഭാര്യയുടെ തല മൊട്ടയടിച്ചത്. ഭാര്യ ഇയാള്‍ക്ക് ഉണ്ടാക്കിയ ആഹാരത്തില്‍ തലമുടി കണ്ടപ്പോള്‍ ദേഷ്യപ്പെടുകയും തുടര്‍ന്ന് ഇയാള്‍ ഒരു ബ്ലേഡുമായി വരികയും ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയുമായിരുന്നു. 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top