ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജെല്ലിക്കട്ടിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് പെപ്പെ. പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് താരം ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. കേക്കിന്റെ സമീപത്ത് ചിത്രത്തിലെ പശ്ചാത്തല കോറസ്സായ ‘ജീജീജീ’യും വരച്ച് ചേര്‍ത്തിട്ടുണ്ട്.
ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമായ ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ന്റെ സെറ്റിലാണ് ആഘോഷം നടന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്, ശാന്തി ബാലചന്ദ്രന്, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.