കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ ജോളിയുടെ സഹോദരന്റെ മൊഴി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം വിളിച്ചിരുന്നുവെന്ന് സഹോദരന് നോബി പറഞ്ഞു. പണം കിട്ടാന്‍ അച്ഛനെയും ജോളി തുടര്‍ച്ചയായി വിളിച്ചിരുന്നു. ജോളിയുടെ ധൂര്‍ത്ത് അറിയുന്നതിനാല്‍ നേരിട്ട് പണം കൊടുക്കാറില്ല. മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. ഒസ്യത്തിന്റെ രേഖകള്‍ വ്യാജമാണെന്ന് നേരത്തെ തോന്നിയിരുന്നു. സ്വത്ത് തട്ടിപ്പിനെക്കുറിച്ചും കൊലപാതകത്തെ കുറിച്ചും അറിയില്ല. ജോളിക്ക് നിയമസഹായം നല്‍കുന്നില്ലെന്നും ജോളിയുടെ സഹോദരന് പറഞ്ഞു.
പണം ആവശ്യപ്പെട്ട് ജോളി നിരന്തരം വിളിച്ചിരുന്നു; ജോളിക്കെതിരെ സഹോദരന്റെ മൊഴി
By
October 8, 2019 2:42 pm