ആലപ്പുഴ: കെ സുധാകരനെ വിമർശിച്ചത് തൻ്റെ പിഴയെന്ന് ഷാനിമോൾ ഉസ്മാൻ. തൻറെ പ്രതികരണത്തിന് പിന്നിൽ ഒരു നേതാവിനും പങ്കില്ല. സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു.വിവാദം അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ മുഖ്യമന്ത്രിക്കെതിരായ കെ സുധാകരൻ്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ചെന്നിത്തല ഇന്ന് രാവിലെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സുധാകരൻ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് തള്ളിപ്പറഞ്ഞത് എന്നായിരുന്നു ചെന്നിത്തല ഇന്ന് പറഞ്ഞത്.