Latest News

കാറ്റിനെ അറസ്റ്റ് ചെയ്യണം; ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ്


ചെന്നൈ: ഫ്ളക്സ്  ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന്  യുവതി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ് സി പൊന്നയ്യന്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശുഭശ്രീയുടെ മരണത്തിന് കാരണം കാറ്റാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായതിനിടെയാണ് പൊന്നയ്യന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഹോര്‍ഡിംഗുകള്‍ അനധികൃതമായി സ്ഥാപിച്ചയാള്‍ ഇതില്‍ കുറ്റക്കാരനല്ലെന്ന് പൊന്നയ്യന്‍ പറഞ്ഞു. അണ്ണാ ഡിഎംകെ അംഗമായ ജയഗോപാലാണ് ഈ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചത്. ഇയാളെ കൃഷ്ണഗിരിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ച വ്യക്തി ഒരിക്കലും ശുഭശ്രീയെ മരണത്തിലേക്ക് തള്ളി വിട്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുക്കാനാവില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് കാറ്റിനെ തന്നെയാവട്ടെയെന്നും പൊന്നയ്യന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top