Breaking News

4 വയസുകാരിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു


കൊല്ലം പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് 4 വയസുകാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം കണ്ടെത്താന്‍ വിദഗ്ദ പരിശോധന വേണമെന്നും പോസ്റ്റ്‌മോര്‍ട്ടം വിദഗ്ദ സംഘം ചെയ്യണമെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയും പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലാണ്. ആഹാരം കഴിക്കാത്തതുകൊണ്ട് കുഞ്ഞിനെ അടിച്ചിരുന്നതായാണ് അമ്മ രമ്യയുടെ മൊഴി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top