Kerala Politics

ജനങ്ങള്‍ നല്‍കിയ സാധനങ്ങള്‍ കയറ്റി അയക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ല; വി കെ പ്രശാന്തിനെതിരെ പത്മജ വേണുഗോപാല്‍


തിരുവനന്തപുരം: കെ മുരളീധരന് പിന്നാലെ വി കെ പ്രശാന്തിന് എതിരെ വിമര്‍ശനവുമായി പത്മജ വേണുഗോപാലും. ആദ്യ പ്രളയത്തില്‍ മേയര്‍ എവിടെയായിരുന്നു? ജനങ്ങള്‍ നല്‍കിയ സാധനങ്ങള്‍ കയറ്റി അയക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഒരു കുറവും ഇല്ല. കെ മോഹന്‍കുമാര്‍ ശുദ്ധ ഹൃദയനായത് കൊണ്ടാണ് പരാതി പറഞ്ഞത്. അച്ഛനോടുള്ള സ്‌നേഹം കൊണ്ടാണ് തന്റെ പേര് തിരുവനന്തപുരത്തു ഉയര്‍ന്നതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ നല്‍കിയ  സഹായം കയറ്റിയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് മുരളീധരന്‍ നേരത്തെ പരിഹസിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top