Breaking News

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍.  ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഈ മാസം പത്ത് വരെ സമയം വേണമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നത്. 180 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. 521 ഫ്‌ളാറ്റുകള്‍ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നും നേരത്തെ ഒരു വിഭാഗം ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചിരുന്നു.

നഗരസഭ താമസിക്കാന്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ ഫ്‌ളാറ്റുകളില്‍ പലതും ഒഴിവില്ലാത്തതിനാല്‍ ഒഴിഞ്ഞുപോകാന്‍ ഇനിയും സമയം വേണമെന്നതാണ് മരട് ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം. കൂടാതെ പല ഫ്‌ളാറ്റുകളും വാങ്ങിയത് ലോണെടുത്താണെന്നും ലോണും തിരിച്ചടവും കൂടി അടയ്ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്‌ളാറ്റുടമകള്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top