Breaking News

കൂടത്തായിയിലെ 6 പേരുടെ മരണം; ജോളിയടക്കം 3 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കൂടത്തായി മരണങ്ങളില്‍ 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച റോയിയുടെ ഭാര്യ ജോളി, ജ്വല്ലറി ജീവനക്കാരന്‍ മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. താനാണ് ജോളിക്ക് സയനൈഡ് നല്‍കിയതെന്നും അവരുമായി ഏറെ നാളത്തെ സൗഹൃദമുണ്ടായിരുന്നെന്നും മാത്യു വെളിപ്പെടുത്തി.

ദുരൂഹമരണങ്ങളിലെ അന്വേഷണത്തില്‍ കൊലപാതകമാണെന്നു സ്ഥിരീകരിക്കുന്ന നിര്‍ണായകമായ സാഹചര്യതെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ രാവിലെയാണ് വീട്ടില്‍നിന്നും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തത്. ജോളി കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ ജോളിയുടെ ബന്ധുകൂടിയായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവും പ്രജുകുമാറും കസ്റ്റഡിയിലായത്. 

ജോളിയുടെ മക്കളേയും സഹോദരങ്ങളേയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിച്ചുവരുത്തിയിട്ടുണ്ട്. അതേസമയം, സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ അറസ്റ്റിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചിരുന്നു. ബന്ധുക്കളായ ആറുപേരുടേയും മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും മരണങ്ങളില്‍  അസ്വഭാവികതയുണ്ടെന്നും വടകര റൂറല്‍ എസ്പി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top