കോഴിക്കോട്: കൂടത്തായിയിലെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവായ ജോളി അടക്കം 4 പേരെ കസ്റ്റഡിയിലെടുത്തു. ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന് മാത്യുവിനെയും 2 സ്വര്ണ്ണപണിക്കാരെയും കൂടി കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്ത ശേഷം ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സക്കറിയയെയും വിട്ടയച്ചു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ആദ്യഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചിയെയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി ജോളി പോലീസിനോട് വെളിപ്പെടുത്തി. സയനൈഡ് ഉള്ളില്‍ ചെന്നാണ് ആറുപേരും മരിച്ചത്. ജോളിയ്ക്ക് സയനൈഡ് എത്തിച്ചുനല്‍കിയത് ബന്ധുകൂടിയായ ജ്വല്ലറി ജീവനക്കാരനാണ്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)