ന്യൂഡല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. യു.എന്‍ അസംബ്ലിയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തേയും യു.എസിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തേയുമാണ് സെവാഗ് വിമര്‍ശിച്ചത്. സ്വയം അപമാനിതനാകാനുള്ള വഴികള്‍ ഓരോന്നായി കണ്ടെത്തുകയാണ് ഇമ്രാന് എന്നായിരുന്നു സെവാഗ് പറഞ്ഞത്.
You sound like a welder from the Bronx, says the anchor.
— Virender Sehwag (@virendersehwag) October 3, 2019
After the pathetic speech in the UN a few days ago , this man seems to be inventing new ways to humiliate himself. pic.twitter.com/vOE4nWhKXI
യു.എസ് ചാനല്‍ പരിപാടിയില്‍ ഇമ്രാന് സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സെവാഗിന്റെ വിമര്‍ശനം. ”നിങ്ങളെ ബ്രോങ്കില്‍ നിന്നുള്ള ഒരു വെല്‍ഡറെ പോലെ തോന്നുന്നു എന്നായിരുന്നു യു.എസിലെ ആ ചാനല്‍ അവതാരകന് ഇദ്ദേഹത്തോട് പറഞ്ഞത്. യു.എന്നില്‍ ഈ മനുഷ്യന് നടത്തിയ ദയനീയ പ്രസംഗം കൂടി കേട്ടപ്പോള്‍ സ്വയം അപമാനിതനാകാനുള്ള പുതിയ വഴികള്‍ കണ്ടുപിടിക്കുകയാണ് ഇദ്ദേഹമെന്ന് തോന്നും”- സെവാഗ് ട്വിറ്ററില്‍ കുറിച്ചു.