പത്തനംതിട്ട∙ കോന്നി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടായ പടലപ്പിണക്കങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരം. ഇടഞ്ഞുനിന്ന അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി അനുനയ ചര്‍ച്ച നടത്തിയത്. രാവിലെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് സമ്മതിച്ചു.
കോന്നിയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും
By
September 30, 2019 11:12 am