ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരര്‍ക്ക് പെന്ഷന് നല്കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്. യുഎന്‍ പട്ടികയിലുള്ള ഭീകരര്‍ പാക്കിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാമോ. ഇമ്രാന് ഖാന് ഭീകരവാദത്തെ ന്യായീകരിക്കുന്നു. ഉസാമ ബിന്‍ലാദനെ വരെ ഇമ്രാന് ഖാന് ന്യായീകരിക്കുന്നെന്നും ഇന്ത്യ. കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് തന്നെ പോകും. പാക്കിസ്ഥാന് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും ഇന്ത്യ.യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വിദിഷ മൈത്രയാണ് പാകിസ്ഥാനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
ഇമ്രാന് ഖാന് ഭീകരവാദത്തെ ന്യായീകരിക്കുന്നു; ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
By
September 28, 2019 9:17 am