Breaking News

യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രീംകോടതി വിധി തന്നെയാണ്; സര്‍ക്കാരിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട :മരട് ഫ്ളാറ്റ് വിധിയില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയും. മരട് വിധി ഫ്‌ളാറ്റ് ഉടമകളെ മാത്രം ബാധിക്കുന്ന വിധിയാണ്. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശന വിധി കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയമാണെന്നും എ പദ്മകുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മരടിലേതും കോടതി വിധി തന്നെയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ ഭക്തരുടെ താല്‍പ്പര്യം പ്രധാനമാണ്. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് വിധി നടപ്പായെന്ന് കണക്കാക്കാനാകില്ല. ശബരിമലയില്‍ വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണ്.യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ണമാകില്ലെന്നും എ പദ്മകുമാര്‍ അഭിപ്രായപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top