Cricket

ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം ഇനി ഫെയ്സ്ബുക്കിനും

ഇനി മുതല്‍ ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫെയ്സ്ബുക്കിനും. ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍ കണ്ടന്‍റുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഐ.സി.സിയും ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നത്. അടുത്ത നാലു വര്‍ഷത്തേക്കാണ് ഫെയ്സ്ബുക്കും ഐ.സി.സിയും തമ്മിലുള്ള കരാര്‍. മത്സരത്തിന്‍റെ തത്സമയം പഴയപടി തുടരും.

ഐ.സി.സി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് മാത്രമേയുള്ളൂ. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ല. പകരം മത്സരങ്ങളുടെ ഹൈലൈറ്റുകള്‍, റീക്യാപ്പുകള്‍ മറ്റു ഡിജിറ്റല്‍ കണ്ടന്‍റുകള്‍ തുടങ്ങിയവ ഫെയ്സ്ബുക്കില്‍ ലഭ്യമാവും.2019 ക്രിക്കറ്റ് ലോകകപ്പിന് നവമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top