തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് യുഡിഎഫ്. പാലായില്‍ അപ്രീക്ഷിത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് യുഡിഎഫ് തിരക്കിട്ട നീക്കത്തിലൂടെ അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന് പരിഹാരം കണ്ടിരിക്കുന്നത്. കോന്നിയില്‍ മോഹന്‍ രാജും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കും.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.